കമ്പിൽ:- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച കാരുണ്യ നിധി നാറാത്ത് നൗഫൽ ചികിത്സാ സഹായ കമ്മിറ്റി കമ്മിറ്റിയെ ഏല്പിച്ചു.
ഇരു വൃക്കകളും തകർന്ന് പ്രയാസപ്പെടുന്ന നാറാത്ത് പ്രദേശത്തെ യുവാവ് ആണ് നൗഫൽ. കെഎംസിസി പ്രതിനിധി ആദം കുട്ടി സാഹിബ് നൗഫൽ ചികിത്സാ കമ്മിറ്റി കൺവീനർ ഷിനാജ് കെ കെ ക്ക് നൽകി.
കമ്പിൽ ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറി മഹറൂഫ് ടി, അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ്,അഴീക്കോട് മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സുഹൈൽ പി പി,നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷാജിർ മാസ്റ്റർ,യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഫീഖ് പി ടി,നാഷണൽ കൈപ്പോര് മത്സരത്തിൽ യോഗ്യത നേടിയ ജാബിർ പി, ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി,നാറാത്ത് ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് സമദ് നാറാത്ത്,STCC സെക്രട്ടറി സക്കീർ കെ സി,നൗഫൽ പി,സലീം എം പി എന്നിവർ പങ്കെടുത്തു.