മയ്യിൽ :- സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ ലഹരി, മയക്കു മരുന്ന് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി ബാബു ഉദ്ഘാടനം ചെയ്തു. എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ വി വി ഷാജി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. റിട്ടയേർഡ് എ ഇ ഒ. പി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ് സ്വാഗതം പറഞ്ഞു.