കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ മയ്യിൽ ഏരിയ കൺവെൻഷൻ ഒക്ടോബർ 2 ന്


മയ്യിൽ :-
കലാകാരൻമാരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ്റെ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ ഒക്ടോബർ 2 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും.

നാടക,സിനിമാ സംവിധായകനായ ചന്ദ്രൻ നരിക്കോട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എൻ അനിൽകുമാർ, KSWU ജില്ലാ സെക്രട്ടറി ടി ഗോപകുമാർ, CITU മയ്യിൽ ഏരിയ ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്‌ സി  എന്നിവർ പങ്കെടുക്കും.

പ്രതിനിധികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

Previous Post Next Post