പറശ്ശിനിക്കടവ്: - പറശ്ശിനിമടപ്പുര ശ്രീ മുത്തപ്പൻ്റെ പുത്തരി വെള്ളാട്ടം 26/10/22 തീയ്യതി ബുധനാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ ആരംഭിക്കുന്നതാണ്.തുടർന്ന് നവംബർ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.
പുല കാരണം കുറച്ചു ദിവസങ്ങളായി വെള്ളാട്ടം, തിരുവപ്പനകൾക്ക് മാറ്റം വരുത്തിയിരുന്നു.ഒക്ടോബർ 26 മുതൽ എല്ലാ ദിവസവും രാവിലെ 5.30 മണി മുതൽ രാത്രി 8.30 മണി വരെ ഭക്തജനങ്ങൾക്ക് മടപ്പുരക്ക് അകത്ത് ദർശന സൗകര്യം ഉണ്ടായിരിക്കും.
കുട്ടികൾക്കുള്ള ചോറൂണ്, പ്രസാദം ചായ എന്നിവയുടെ വിതരണം , അന്നദാനം, തുലാഭാരം വഴിപാട് എന്നിവ സാധാരണ പോലെ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.