കലഹം ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

 



നിടുവാട്ട്:- കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് കലഹം ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. 'കല തീര്‍ക്കു കലഹം' എ മോട്ടോയില്‍ ഒക്ടോബര്‍ 18 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ നാന്നൂറോളം വിദ്യാര്‍ത്ഥികള്‍ മുന്നൂറ്റി അന്‍പതോളം മത്സരങ്ങളില്‍ മാറ്റുരക്കും. പ്രിന്‍സിപ്പല്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. 

ഉദ്ഘാടന വേദിയില്‍ എ.ടി മുസ്തഫ ഹാജി, ഖാലിദ് ഹാജി കമ്പില്‍, അനസ് ഹുദവി അരിപ്പ്ര, അസീസ് ബാഖവി പുകയൂര്‍ ,ഉനൈസ് ഹുദവി വെളിമുക്ക്, മജീദ് ഹുദവി വയനാട്, അശ്ഹര്‍ ടിവി നൂഞ്ഞേരി, നാസിഫ് പരിയാരം, നസീം ഓണപ്പറമ്പ, അലി ശുഹൈബ് കൊടുവള്ളി എന്നിവര്‍ സംബന്ധിച്ചു.

Previous Post Next Post