മയ്യിൽ :- മയ്യിൽ പഞ്ചായത്ത് ഔക്സിലറി ഗ്രൂപ്പ് ഒന്നാം വാർഷികം ക്ഷേമ കാര്യ സ്റ്റാൻസിങ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർ പേഴ്സൺ ശ്രീമതി രതി വി പി മുഖ്യ പ്രഭാഷണം നടത്തി.
ഔക്സിലറി ഗ്രൂപ്പ് ലീഡർ പ്രജിഷ എം വി സ്വാഗതവും ധനകാര്യ ടീം ലീഡർ വീണ ടി വി നന്ദിയും പറഞ്ഞു.പഞ്ചായത്ത് അംഗം ശാലിനി കെ, അനൂപ് സി വി എന്നിവർ ആശംസകൾ നേർന്നു.