ലഹരി വിരുദ്ധ ബോധവൽക്കരണവും വാഹന പ്രചരണ ജാഥയും നടത്തി

 


കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ " തകരുന്ന യുവത്വം ഉണരേണ്ട സമൂഹം " പ്രമേയത്തിൽ  ലഹരി വിരുദ്ധ ബോധവൽക്കരണവും വാഹന പ്രചരണ ജാഥയും നടത്തി. ബുധനാഴ്ച രാവിലെ 9 മണിക്ക് നിടുവാട്ട് ജുമാ മസ്ജിദ് പരിസരം മയ്യിൽ എസ്.ഐ മനു ജാഥ ഉദ്ഘാടനം ചെയ്തു -സി.പി മായൻമാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ ഫത്താഹ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പ്രചരണ ജാഥ കണ്ണാടിപ്പറമ്പ് തെരുവത്ത് സമാപിച്ചു.ചടങ്ങിൽ  ഉനൈസ് അഹ്മദ് (സി.ഐ എക്സൈസ് കണ്ണൂർ) ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുൽ ബാഖി പ്രഭാഷണം നടത്തി.കെ.എൻ മുസ്തഫ, കെ.രമേശൻ,കെ.പി അബൂബക്കർ ഹാജി, ടി.പി സത്താർ, സി.എൻ അബ്ദുറഹ്മാൻ, പി.വി അബ്ദുല്ല മാസ്റ്റർ, കെ. ബൈജു, എൻ.ഇ ഭാസ്ക്കരൻ, അശ്റഫ് മാസ്റ്റർ സംബന്ധിച്ചു.

Previous Post Next Post