കൊളച്ചേരി :- കൊളച്ചേരി പഞ്ചയത്തിലെ പ്രധാനപ്പെട്ട സ്റ്റേഡിയമാണ് കൊളച്ചേരി മിനി സ്റ്റേഡിയം. പ്രസ്തുത സ്റ്റേഡയത്തിൽ ജല ജീവൻ മിഷൻ്റെ പൈപ്പ് ഇറക്കിയത് കാരണം മറ്റ് കായിക വിനോദങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട് .പ്രസ്തുത പൈപ്പ് സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വാർഡ് മെമ്പർ എൽ നിസാർ വാട്ടർ അതോറിറ്റി എഞ്ചിനിയറെ സന്ദർശിക്കുകയും നിവേദനം നൽകുകയും ചെയ്തു. പ്രസ്തു വിഷയത്തിൽ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കാം എന്ന് വാട്ടർ അതോറിറ്റി എഞ്ചിനിയർ ഉറപ്പ് നൽക്കുകയും ചെയ്തു.