കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം , പള്ളിപ്പറമ്പ് മുക്ക് & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് കുട്ടികൾക്കായി മൾട്ടീമീഡിയ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ശ്രീമതി ഗിരിജ ടീച്ചർ ക്വിസ് മത്സരം നിയന്ത്രിച്ചു. സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മൾട്ടിമീഡിയ ക്വിസ് മത്സരം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായി.
സംഘം പ്രസിഡൻ്റ് അഡ്വ. ഹരീഷ് കൊളച്ചേരി, സെക്രട്ടറി കെ പി മഹീന്ദ്രൻ, സുരേഷ് കുമാർ, വി പി പവിത്രൻ, സി.ഒ മോഹനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ സിയോണ ജനീഷ്, അമന്യ.പി എന്നിവരും UP വിഭാഗം ശ്യാംദേവ് എം ഹരീഷ്,അമന്യു.സി എന്നിവരും HS വിഭാഗത്തിൽ ആദിഷ് മനോജ്, ദേവിക എം ആർ എന്നിവരും ഓപ്പൺ ടൂ ആൾ വിഭാഗത്തിൽ ശ്രീനാഥ് ടി വി എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിജയിച്ചു.