കുറ്റ്യാട്ടൂർ:-കാടുമൂടിയ റോഡുകള്‍ വെട്ടിത്തെളിച്ച് ശുചീകരണ പ്രവൃത്തികള്‍ നടത്തി. കേരള പ്രവാസി സംഘം കുറ്റ്യാട്ടൂര്‍ ബസാര്‍ യൂണിറ്റ് നേതൃത്വത്തില്‍ റോഡ് ശുചീകരിച്ചു.
കാടുമൂടി വാഹനങ്ങള്‍ക്കും, വഴിയാത്രികര്‍ക്കും ഒരുപോലെ ദുരിതമായി മാറിയ കുറുവോട്ടുമൂല കാരാറമ്പ് റോഡാണ് ഇത്തവണ കേരള പ്രവാസി സംഘം കുറ്റ്യാട്ടൂര്‍ ബസാര്‍ യൂണിറ്റ് നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തിയത്.
രൂപീകരിച്ച് ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ഒട്ടേറെ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന് മഹനീയമായ മാതൃകള്‍ പകര്‍ന്ന് നല്‍കുകയാണ് കേരള പ്രവാസി സംഘം കുറ്റ്യാട്ടൂര്‍ ബസാര്‍ യൂണിറ്റ്. കാരാറമ്പ് കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രം എട്ടേയാര്‍ റോഡ്, കാരാറമ്പ് കുറ്റ്യാട്ടൂര്‍ ബസാര്‍ മാച്ചേരി പീടിക റോഡ് തുടങ്ങിയ റോഡുകള്‍ കാടുമൂടി യാത്രാ ദുരിതമേറിയപ്പോള്‍ പ്രവാസി സംഘം നേതൃത്വത്തില്‍ ശുചീകരണം നടത്തിയിരുന്നു. ഇന്ന് കുറുവോട്ടുമൂല കുറ്റ്യാട്ടൂര്‍ ബസാര്‍ കാരാറമ്പ് റോഡിന്റെ രണ്ട് കിലോമീറ്ററിലേറെ ഭാഗങ്ങള്‍ പ്രവാസി സംഘം നേതൃത്വത്തില്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ശുചീകരണം നടത്തി പൂര്‍ണമായും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തി.
കേരള പ്രവാസി സംഘം കുറ്റ്യാട്ടൂര്‍ വില്ലേജ് സെക്രട്ടറി പി.പി.പ്രസന്നന്‍, യൂണിറ്റ് പ്രസിഡണ്ട് രമേഷ് അരിയേരി, സെക്രട്ടറി കോക്കാടന്‍ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.