മയ്യിൽ :- തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എവർഷൈൻ മേച്ചേരി താരം ശ്രീമതി പ്രിയ.പി.കെ യ്ക്ക് പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാലയും എവർഷൈൻസ്പോർട്സ് & ആർട്സ് ക്ലബ് മേച്ചേരിയും സംയുക്തമായി യത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
സി.പി.ഐ(എം) ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സി പി ഐ (എം)കയരളം ലോക്കൽ സെക്രട്ടറി പി വി മോഹനൻ അധ്യക്ഷത വഹിച്ചു.കെ പി രേഷ്മ കെ ശാലിനി,രവി മാണിക്കോത്ത്, ടി ഷജയ് എന്നിവർ സംസാരിച്ചു.