മയ്യിൽ:-സുപ്രസിദ്ധ കഥകളി ആചാര്യനും ഭാരതീയ കലകളെ വിദേശ രാജ്യങ്ങളിൽ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതി നും നേതൃത്വ നൽകിയ വിദേശ സർവകലാശാലകളിലടക്കം കലാദ്ധ്യാപകനായി പ്രവർത്തിച്ച കോട്ടക്കൽ ശശിധരനെ കണ്ണൂർ മയ്യിൽ ഇടൂഴി ഇല്ലം ആയുർവേദ ഫൌണ്ടേഷൻ ചാരിററബിൾ ട്രസ്റ്റ് ആദരിച്ചു. ഇടൂഴി ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി ഡോ ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി കോട്ടക്കൽ ശശിധരന്റെ വസതിയിൽ വെച്ച് ആദരവ് സമർപ്പിച്ചു.