കമ്പിൽ :- കുമ്മായക്കടവ് ശാദുലിയ്യ ജമാഅത് കമ്മിറ്റിയും, SKSBV മദ്രസ യൂണിറ്റും, സംയുക്തമായി സംഘടിപ്പിക്കുന്ന 'മുനവ്വറ' നബിദിനാഘോഷ പരിപാടിയുടെ പോസ്റ്റർ പ്രകാശനം കുമ്മായക്കടവിൽ വെച്ച് നടന്നു.
മഹല്ല് ഖത്തീബ് ഹാഫിള് അബ്ദുള്ള ഫൈസി, മദ്രസ സദർ മുഅല്ലിം ഉസ്താദ് അമീർ ദാരിമി എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ പ്രോഗ്രാം കമ്മിറ്റി ട്രഷറർ ഉമർ സാഹിബിൽ നിന്നും UAE കൂട്ടായ്മ സെക്രട്ടറി സിദ്ധീഖ് UAE ഏറ്റു വാങ്ങി.
മഹല്ല് സെക്രട്ടറി ജംഷീർ പി പി, മുഹബ്ബത്ത് ഇബ്രാഹിം, മഹറൂഫ് ടി, മുഹമ്മദ് കുഞ്ഞി, അസ്‌ലം മാസ്റ്റർ, ഷാജിർ മാസ്റ്റർ,ജംഷീർ മാസ്റ്റർ, കാദർ കെപി, നിസാർ കെ പി, സക്കീർ കെ സി എന്നിവർ സംബന്ധിച്ചു.