മയ്യിൽ:-അവളിടം ക്ലബ്ബ് മയ്യിൽ ഗ്രാമപഞ്ചായത്തും ജനമൈത്രി പോലീസ് മയ്യിലും വേളം പൊതുജന വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രവി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീ. കെ ബിജു അധ്യക്ഷത വഹിച്ചു. അവളിടം ക്ലബ്ബ് മയ്യിൽ സെക്രട്ടറി രേഷ്മ എം വി സ്വാഗതവും വേളം വായനശാല വനിതാവേദി ചെയർപേഴ്സൺ ശ്രീമതി കെ രാധിക നന്ദിയും പറഞ്ഞു. ക്രൈം ബ്രാഞ്ച് സ്പെഷ്യൽ പോലീസ് ഓഫീസർ ശ്രീ. രാജേഷ് മലപ്പട്ടം ലഹരി ഉപയോഗത്തിനെതിരെയും സൈബർ സുരക്ഷയെക്കുറിച്ചും ബോധവൽക്കരണക്ലാസ്സ് എടുത്തു.