മയ്യിൽ:- മയ്യിൽ ഗ്രാമ പഞ്ചായത്ത് സി ഡി എസ്,ജി ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ ബാലസഭ സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിൻ ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ രവി മാണിക്കോത്ത് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
സി ഡി എസ് ചെയർപേഴ്സൺ വി.പി രതിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡിപിഎം വിനേഷ് പി ബോധവത്ക്കരണ ക്ലാസെ ടുത്തു.പരിപാടിയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻസ്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതവി.വി മെമ്പർമാരായ സതിദേവി.കെ വി,ബിജു വേളം ,ബാലസഭ ആർ പി ഭാസക്കരൻ, കമ്മ്യൂണിറ്റി കൗൺസിലർ ലത പി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.വൈസ് ചെയർപേഴ്സൺ സിന്ധു വി സ്വാഗതവും സാമൂഹ്യ ഉപസമിതി കൺവീനർ പ്രീതി പി.കെ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് മദ്യത്തിനെതിരായ പോസ്റ്റർ രചനയും മാരത്തോൺ ഓട്ടവും നടന്നു.ബാലസഭ സിക്രട്ടറി അശ്വിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ കുട്ടികളും സി ഡി എസ് മെമ്പർമാരുമടക്കം നൂറോളം പേർ പങ്കെടുത്തു.