ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെയും നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു


ചേലേരി :- 
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-മത് ജന്മവാർഷിക ദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഛായച്ചിത്രത്തിൽ പുഷ്പാർച്ചന , അനുസ്മരണ പ്രഭാഷണം, അനുമോദനങ്ങൾ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു.

      ചേലേരിമുക്ക് ബസാറിൽ വച്ച് നടന്ന പരിപാടികൾ ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദൻ്റെ അദ്ധ്യക്ഷതയിൽ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ സി.കെ.ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹാത്മജിയെ അനുസ്മരിച്ച് കൊണ്ട് ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ പ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശ്രീ കെ.മുരളീധരൻ മാസ്റ്റർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിഞ്ജ KSSPA സംസ്ഥാന കമ്മിറ്റി അംഗം പി.കെ.പ്രഭാകരൻ മാസ്റ്റർ ചൊല്ലി കൊടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ ഉപഹാരം നൽകി അനുമോദിച്ചു. പരിപാടികൾക്ക് ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.കെ.രഘുനാഥൻ സ്വാഗതവും ബൂത്ത് പ്രസിഡണ്ട് കെ.ഭാസകരൻ നന്ദിയും പറഞ്ഞു.ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.









Previous Post Next Post