കണ്ണാടിപ്പറമ്പ്:- ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ' ഉത്സവം ബുധനാഴ്ച രാവിലെ ഉഷ:പൂജക്ക് ശേഷം ഉഷ:പ്പാട്ട് , ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നവക പൂജ, നവകാഭിഷേകം, തുടർന്ന് ഉച്ചപൂജ ഉച്ചപ്പാട്ട് വൈകുന്നേരം കളമെഴുത്ത്, ദീപാരാധന, വടക്കേ കാവിലേക്കെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്തിനുശേഷം കളപൂജ, കളം മായ്ക്കൽ, കളത്തിലരി ചടങ്ങോട് കൂടി പാട്ട് ഉത്സവത്തിന് പരിസമാപ്തിയായി.