ദേശീയ ഏകതാ ദിനം; മയ്യിൽ ഗ്രാമ പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു

 


മയ്യിൽ:- ദേശീയ ഏകതാ ദിനത്തിൽ മയ്യിൽൽ ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷതവഹിച്ചു.മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്‌ന ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.

 വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി അജിത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി വി പഞ്ചായത്ത് അംഗങ്ങളായ എം ഭരതൻ സത്യഭാമ,പി പ്രീത,സുചിത്ര എ പി,സന്ധ്യ എംപി പഞ്ചായത്ത് സെക്രട്ടറി പി ബാലൻ എന്നിവർ സംസാരിച്ചു.



Previous Post Next Post