കമ്പിൽ :- രണ്ട് ദിവസങ്ങളിലായി തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി ശാസ്ത്രപ്രതിഭകൾ അണിനിരന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവം 2022 ന് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സമാപനമായി.
ഗണിത ശാസ്ത്രമേളയിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ മയ്യിൽ ഹയർ സെക്കൻ്ററി സ്കൂളും UP വിഭാഗത്തിൽ മോറാഴ എം സി യുപി സ്കൂളും എൽപി വിഭാഗത്തിൽ കയരളം എ യു പി സ്കൂളും ചാമ്പ്യൻമാരായി.
പ്രവർത്തിപരിചയ മേളയിൽ ഹയർ സെക്കൻ്ററി, ഹൈസ്കൂൾ വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളും UP വിഭാഗത്തിൽ കൊളച്ചേരി എയുപി സ്കൂളും LP വിഭാഗത്തിൽ മയ്യിൽ LP സ്കൂളും ചാമ്പ്യൻമാരായി.
സയൻസ് മേളയിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻ്ററി സ്കൂളും മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻ്ററി സ്കൂളും UP വിഭാഗത്തിൽ രാധാകൃഷ്ണ എ യു പി സ്കൂൾ, ചെക്കിക്കുളവും LP വിഭാഗത്തിൽ പെരുമാച്ചേരി എ യു പി സ്കൂളും പെരുവങ്ങൂർ എ എൽ പി സ്കൂളും ചാമ്പ്യൻമാരായി.
IT മേളയിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്കൂളും ഹൈസ്കൂൾ, UP വിഭാഗത്തിൽ മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളും ചാമ്പ്യൻമാരായി.
സാമൂഹ്യ ശാസ്ത്ര മേളയിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ കമ്പിൽ ഹയർ സെക്കൻ്ററി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളും ചാമ്പ്യൻമാരായി.
സമാപന ചടങ്ങിന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്മ അധ്യക്ഷത വഹിച്ചു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള സമ്മാനദാനം നടത്തി. എടക്കാട് ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, മദർ PTA പ്രസിഡന്റ് സാഹിറ ഷാഹിർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജി സുധർമ ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ വി ദാമോദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.