പള്ളിപ്പറമ്പ്:- സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ ഐ എൻ സി വേരിയർസ് പള്ളിപ്പറമ്പ് ഓൺലൈൻ അനുശോചന യോഗം സംഘടിപ്പിച്ചു. പള്ളിപ്പറമ്പുമായി ഏറ്റവും ഇടപഴകിയ നേതാവായിരുന്ന അദ്ദേഹമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇബ്രാഹിം വളക്കൈ അഭിപ്രായപ്പെട്ടു. ഒരു കുടുംബാംഗം നഷ്ടപ്പെട്ട പ്രതീതിയായിരുന്ന പള്ളിപ്പറമ്പിലെ കോൺഗ്രസ് പ്രവർത്തകർക്ക്.
പ്രസ്തുത യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ബാല സുബ്രമണ്യൻ, ബൂത്ത് വൈസ് പ്രസിഡണ്ട് ശുക്കൂർ കെ പി , സേവാദൾ അംഗങ്ങളായ മൂസ പറമ്പിൽ , യഹ്യ പള്ളിപ്പറമ്പ് കൂടാതെ അബ്ദുളള കൈപ്പയിൽ, റാഫി പറമ്പിൽ, എൽ അമീർ, നൂറുദ്ധീൻ ടി വി, മുനീർ കെ പി, അഷ്‌റഫ് സി എം, മുസ്തഹസിൻ, കെ എൻ മുനീർ (ഇൻകാസ് ഷാർജ), മഅറൂഫ് തുടങ്ങിയ അംഗങ്ങളും സംസാരിച്ചു. യോഗത്തിൽ ഇബ്രാഹിം ചാല നന്ദി പറഞ്ഞു.
ഇന്ന് രാവിലെ ഡിസിസി ഓഫീസിൽ പള്ളിപ്പറമ്പ് ഐ എൻ സി വേരിയർസിനു വേണ്ടി അഡ്മിൻ അബ്ദുൽ ജലീൽ എം.വി സതീശൻ പാച്ചേനിയുടെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു