പാടിയിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ ലോറി നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു


കൊളച്ചേരി :-
കരിങ്കൽ കുഴി പാടിയിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ ലോറി നാട്ടുകാർ ചേർന്ന് കൈയോടെ പിടികൂടി. ഇന്ന് രാവിലെയോടെയാണ് സംഭവം. കക്കൂസ് മാലിന്യവുമായി എത്തിയ ലോറി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചതോടെ കൂടുതൽപേര് എത്തുകയും ലോറി ഡ്രൈവറെയും സഹായിയെയും പിടിച്ചു വയ്ക്കുകയും മയ്യിൽ പോലിസിൽ വിവരം അറിയിക്കുകയുമായിരുന്നു.തുടർന്ന് മയ്യിൽ പോലിസ് സ്ഥലത്തെത്തി ലോറിയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.

ഇടുക്കി സ്വദേശികളായ അനൂപ്, ബിനു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലായിട്ടുള്ളത്.കൊളച്ചേരി സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് ഈ കക്കൂസ്  മാലിന്യം ഈ പ്രദേശത്ത് തള്ളാൻ എത്തിയതെന്നാണ് ഇവർ പറയുന്നത്. മയ്യിൽ പേലീസ് കേസെടുത്തിട്ടുണ്ട്.

Previous Post Next Post