മാണിയൂർ :- ഒക്ടോബർ 15,16 തീയ്യതികളിൽ ശ്രീകണ്ഠപുരത്ത് വെച്ച് നടക്കുന്ന CITU കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പതാകദിനം CITU മാണിയൂർ മേഖലാ കമ്മറ്റി വിപുലമായി ആചരിച്ചു.KCEU കുറ്റ്യാട്ടുർ ബേങ്ക് യൂനിറ്റിൻ്റെയും, കുറ്റ്യാട്ടുർ പഞ്ചായത്ത് വനിതാ സംഘം യൂനിറ്റിൻ്റെയും നേതൃത്യത്തിലാണ് പതാകദിനം ആചരിച്ചത്.
18 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ CITU ഏറിയ പ്രസിഡണ്ട് കെ.നാണു, മാണിയൂർ മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ ,മേഖലാ കമ്മറ്റി അംഗങ്ങളായ കെ. പ്രിയേഷ് കുമാർ, കുതിരയോടൻ രാജൻ, കെ.ഗണേശൻ, പി.ഗംഗാധരൻ, എ.കൃഷ്ണൻ, പി.അശോകൻ, സി.കെ.അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.