മയ്യിൽ :- തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ്, മയ്യിൽ ഗ്രാമ പഞ്ചായത്ത്, പവർ ക്രിക്കറ്റ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് "കേരള എക്‌സൈസ് ലഹരിക്കെതിരെ കായിക ലഹരി ≈ലഹരിക്കെതിരെ 2 കോടി ഗോളുകൾ " പരിപാടിയിലേക് നൂറോളം ഗോളുകൾ അടിച്ചു.
ഇരിക്കൂർ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ രേഷ്മ കെ പിയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ കെ ടി ഉൽഘാടനം ചെയ്തു മയ്യിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാവിമാസ്റ്റർ, മെമ്പർമാരായ ബിജു, ഓമന, അജിത എന്നിവർ ആശംസകൾ അറിയിക്കുകയും പ്രിവന്റീവ് ഓഫീസർ എം വി അഷ്‌റഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ബാബു പണ്ണേരി (പവർ ക്രിക്കറ്റ് ക്ലബ് ) നന്ദിയും പറഞ്ഞു
പരിപാടിയിൽ മൂന്നുറോളം ആളുകൾ പങ്കെടുത്തു. സിവിൽ എക്സൈസ് ഓഫീസർ മാരായ വിനേഷ്, വിനീഷ്, എക്സൈസ് ഡ്രൈവർ അജിത്ത് രാജു പപ്പാസ് പ്രമോദ് (പവർ ക്ലബ്ബ്)എന്നിവർ നേതൃത്വം നൽകി.