കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് നവംബർ 11 ന് തുടക്കമാവും


കൊളച്ചേരി:-
കൊളച്ചേരി ഗ്രാമപഞ്ചായത്ത് ‘കേരളോത്സവം 2022' നവംബർ 11 മുതൽ 19 വരെ നടക്കും. വിവിധ വേദികളിലായി നിരവധികളായ മത്സരങ്ങൾ നടക്കും.

നവംബർ  11 ന്  വൈകുന്നേരം 4.30 മുതൽ തവളപ്പാറ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടക്കും.

നവംബർ 12 ന് രാവിലെ 9 മണി മുതൽ കമ്പിൽ സ്കൂൾ ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ നടക്കും.

നവംബർ 13 ന് രാവിലെ 9 മണി മുതൽ കമ്പിൽ സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും  രാവിലെ 9 മണി മുതൽ കരിങ്കൽക്കുഴിയിൽ വെച്ച് വടംവലി മത്സരവും നടക്കും.

നവംബർ 15 ന് രാത്രി 7 മണി മുതൽ കരിങ്കൽക്കുഴി വായനശാലയിൽ പഞ്ചഗുസ്തി മത്സരം നടക്കും.

നവംബർ 16 ന് വൈകുന്നേരം 6 മണി മുതൽ കമ്പിൽ സ്കൂൾ ഗ്രൗണ്ടിൽ ബാഡ്മിന്റൺ മത്സരം നടക്കും.

നവംബർ 17 ന് വൈകുന്നേരം 4 മണി മുതൽ ചേലേരി സ്കൂളിന് സമീപം വോളിബോൾ മത്സരം നടക്കും.

നവംബർ 19 ന് രാവിലെ 9 മണി മുതൽ ഇ. പി. കെ. എൻ. സ്മാരക സ്കൂളിൽ വെച്ച് വിവിധ കലാമത്സരങ്ങളും സാഹിത്യ മത്സരങ്ങളും നടക്കും.

Previous Post Next Post