ഭാവന നാടകോത്സവം നവം.18 വരെ; ഇന്ന് കോഴിക്കോട് രംഗഭാഷയുടെ 'മൂക്കുത്തി'


കൊളച്ചേരി :-
നവംബർ 17 വരെ നിശ്ചയിച്ചിരുന്ന കരിങ്കൽ കുഴി ഭാവന നാടകോത്സവം  ഒരു ദിവസം കൂടി കൂട്ടിച്ചേർത്ത്  നവംബർ 18 ലേക്ക് ദീർഘിപ്പിച്ചിരിക്കുന്നു.  ഭാവന കരിങ്കൽകുഴിയുടെ അഞ്ചാമത് അഖിലകേരള പ്രൊഫഷണൽ നാടക മത്സരമാണ് കരിങ്കൽകുഴി ഭാവനാ ഗ്രൗണ്ടിൽ നടന്നുവരുന്നത്. മികച്ച 6 നാടകങ്ങളാണ് ഇത്തവണ ഭാവന പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്നത്. 

നവംബർ 16ന്  ഏഴിന് കോഴിക്കോട് രംഗഭാഷയുടെ 'മൂക്കുത്തി' എന്ന നാടകം അരങ്ങേറും.

നവം.17ന് ആറിന് സാംസ്കാരിക സമ്മേളനം നടക്കും. ഭാവന വനിതാവേദിയും ബാലവേദിയും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും അഥീന നാടക നാട്ടറിവ് വീടിൻ്റെ നാട്ടുമൊഴിയും അരങ്ങേറും. 

നവംബർ 18ന് ആറിന് സമാപന സാംസ്കാരിക സമ്മേളനവും നടക്കും.വൈകിട്ട്   ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ വേട്ട എന്നീ നാടകങ്ങൾ അരങ്ങേറും. തുടർന്ന്  നാടകമത്സര വിജയികൾക്കുള്ള ഭാവന പുരസ്‌കാരം പ്രഖ്യാപനവും സമ്മാന വിതരണവും നടക്കും.  നാടകോത്സവം പ്രവേശനം സൗജന്യമാണ്.


Previous Post Next Post