സൗജന്യ നേത്രപരിശോധന ക്യാമ്പ് നവംബർ 21 ന് വളവിൽ ചേലേരി പ്രഭാത് വായനശാലയിൽ


ചേലേരി :- 
കണ്ണൂർ ജില്ല ഗവൺമെന്റ് ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗം,  കൊളച്ചേരി ഗ്രാമപഞ്ചായത്ത് എടക്കൈ പതിനഞ്ചാം വാർഡ് വികസന സമിതി, വളവിൽ ചേലരി പ്രഭാത് വായനശാല, സ്പർശം ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നവംബർ 21 തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ  വളവിൽ ചേലരി പ്രഭാത് വായനശാലയിൽ വെച്ച് നടക്കും.

കെ വി സുമേഷ് എം.എൽ.എ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് അധ്യക്ഷനാവും.

ക്യാമ്പിൽ നേത്ര സംരക്ഷണ ക്ലാസ്സും മരുന്ന് വിതരണവും നടത്തും. മൊബൈൽ  ഒഫ്താൽമിക് സർജൻ ഡോ. സന്ധ്യാറാം നേത്ര സംരക്ഷണ ക്ലാസ്സ് കൈകാര്യം ചെയ്യും.

 പഞ്ചായത്ത് മെമ്പർമാരായ ഇ. കെ അജിത, എം. റാസിന, കെ.സി സീമ, വി. വി ഗീത എന്നിവർ ക്യാമ്പിൽ നൽകും.

 മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും പരിശോധന.ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ : 9496025100. 9961941553

Previous Post Next Post