ചെറുപഴശ്ശി ഉദയം കോട്ടം ശിവക്ഷേത്രത്തിൽ അഷ്ടബന്ധകലശവും മഹോത്സവവും ജനുവരി 27 മുതൽ



മയ്യിൽ :- ചെറുപഴശ്ശി  ഉദയംകോട്ടം (വയത്തൂർ കാലിയാർ) ശിവക്ഷേത്രത്തിൽ അഷ്ടബന്ധ കലശവും മഹോത്സവവും 2023 ജനുവരി 27 മുതൽ ഫെബ്രുവരി 3 വരെ നടക്കും. അഷ്ടബന്ധ കലശം കലശത്തിനും മഹോത്സവത്തിനും തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ഇല്ലത്ത് മിഥുൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ  നടക്കും.

 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 4. 30ന് നട തുറക്കലും തുടർന്ന് അഭിഷേകവും ഉണ്ടാവും. 106 കൊട്ടത്തേങ്ങ കൊണ്ടുള്ള മഹാഗണപതിഹോമവും  നടക്കും. തുടർന്ന് ഉച്ചപൂജ, വൈകുന്നേരം ദീപരാധന, ആചാര്യവരണം, മുളയിടൽ പ്രസാദശുദ്ധി,രക്ഷോഘ്നഹോമം, അസ്ത്രകലശം, വാസ്തുകലശം, വാസ്തുബലി, വാസ്തുഹോമം, വാസ്തുകലശാഭിഷേകം,  കുണ്ഠശുദ്ധി എന്നീ ചടങ്ങുകളും അത്താഴപൂജയും നടക്കും.

 ജനുവരി 28 ശനിയാഴ്ച നടതുറക്കൽ, അഭിഷേകം, ഗണപതിഹോമം, പ്രോക്തഹോമം, പ്രായശ്ചിത്ത ഹോമം, മുളപൂജ,കുണ്ഠശുദ്ധി, ഹോമകലശാഭിഷേകത്തോടു കൂടി ഉച്ചപൂജ, വൈകുന്നേരം ദീപാരാധന, മുള പൂജ ഭഗവതിസേവ അത്താഴപൂജ എന്നിവയും നടക്കും.

 ജനുവരി 29 ഞായറാഴ്ച രാവിലെ നടതുറക്കൽ,  അഭിഷേകം, ഗണപതിഹോമം, ശാന്തിഹോമം, അത്ഭുത ശാന്തിഹോമം, മുളപൂജ,കുണ്ഠശുദ്ധി, ഹോമകലശത്തോടുകൂടി ഉച്ചപൂജ, വൈകുന്നേരം ദീപരാധന,മുളപൂജ, ഭഗവതിസേവ, അത്താഴപൂജ എന്നിവ നടക്കും.

 ജനുവരി 30 തിങ്കളാഴ്ച രാവിലെ നടതുറക്കൽ, അഭിഷേകം, ഗണപതിഹോമം, നാശാന്തിഹോമം, ചോരശാന്തിഹോമം, മുളപൂജ, കുണ്ഠശുദ്ധി, കലശമണ്ഡപശുദ്ധി, പത്മങ്ങൾ ഹോമ കലശത്തോടുകൂടി ഉച്ചപൂജ, വൈകുന്നേരം ദീപാരാധന, മുളപൂജ, ഭഗവതിസേവ തുടർന്ന് അത്താഴപൂജ എന്നിവ നടക്കും.

 ജനുവരി 31 ചൊവ്വാഴ്ച രാവിലെ നടതുറക്കൽ, അഭിഷേകം, ഗണപതിഹോമം, മുളപൂജ, തത്വപൂജ, തത്വഹോമം, കർക്കരീ കലശപൂജ, ബ്രഹ്മ കലശപൂജ, പരികലശപൂജ, തത്വ കലശത്തോടുകൂടി ഉച്ചപൂജ വലിയപാണി,  വൈകുന്നേരം ദീപാരാധന, അധിവാസ ഹോമം, കലശാധിവാസം, തുടർന്ന് അത്താഴപൂജ, പ്രാർത്ഥന എന്നിവ നടക്കും.

 ഫെബ്രുവരി 1 ബുധനാഴ്ച രാവിലെ 4.30ന് നട തുറക്കൽ,  അഭിഷേകം, ഗണപതിഹോമം, കുംഭേശ കലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം, അവസ്രാവപോഷണം, ശ്രീഭൂതബലി എന്നിവ നടക്കും. ശേഷം നെയ്യമൃതകാരുടെ കലശം കുളിയും വൈകുന്നേരം 4 30ന്  കലവറ നിറയ്ക്കൽ ഘോഷയാത്രയും നടക്കും. ദീപാരാധന, തിരുവത്താഴത്തിന് അരി അളക്കൽ, നിറമാല, ഭഗവതിസേവ , അത്താഴപൂജ എന്നിവ നടക്കും.  തുടർന്ന് ആധ്യാത്മിക പ്രഭാഷണവും രാത്രി 9 മണിക്ക് നൃത്തനൃത്ത്യങ്ങളും ഉണ്ടായിരിക്കും.

 ഫെബ്രുവരി 2 വ്യാഴാഴ്ച രാവിലെ 4.30 ന് നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ,നവകം, വിശേഷം പൂജകൾ, 8.30 ന് ഉച്ചപൂജ, ഉച്ചയ്ക്കുശേഷം കുന്നത്ത് ബാലിയേരി കോട്ടത്ത് നിന്നും പുറപ്പെടുന്ന നെയ്യമൃത് എഴുന്നള്ളത്ത്, തുടർന്ന് ഇളനീർ കാഴ്ചവരവ്, 4. 30ന് കാഴ്ച ശീവേലി, ദീപരാധന, 6.30ന് തിരുവത്താഴത്തിന് അരി അളക്കൽ,7.30 ന്  പയ്യാവൂർ നാരായണ മാരാറും സംഘവും അവതരിപ്പിക്കുന്ന തായമ്പക,  8 മണിക്ക് നെയ്യാട്ടം,  ഇളനീരാട്ടം,അത്താഴപൂജ,  രാത്രി 9 മണിക്ക് പ്രസാദ് സദ്യ എന്നിവ ഉണ്ടായിരിക്കും.

 ഫെബ്രുവരി 3 വെള്ളിയാഴ്ച രാവിലെ 4 മണിക്ക് നട തുറക്കൽ , നിർമാല്യ ദർശനം, അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, നവകം, 8.30 ന്  ഉച്ചപൂജ, തുടർന്ന്  വലിയ ഗുരുതി, ശ്രീഭൂതബലി, 4.30 ന് കേളികൊട്ട് സോപാനസംഗീതം, തുടർന്ന് ദേവനർത്തകൻ ബ്രഹ്മശ്രീ അണലക്കാട് മാധവൻ നമ്പൂതിരിയുടെ  തിടമ്പു നൃത്തം, തുടർന്ന് ദീപാരാധന,  തായമ്പക,  അത്താഴ പൂജ എന്നീ ചടങ്ങുകളും നടക്കും.

Previous Post Next Post