കമ്പിൽ :- സഹപാഠിയായ ശൈലജയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ചു KMHS 89-90 ബാച്ച് "തിരികെ'90" ഉം തണൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണയ കേമ്പ് നടത്തുന്നു.
2022 ഡിസംബർ 03 ശനിയാഴ്ച്ച രാവിലെ 09 : 30 മുതൽ 03 മണിവരെ കമ്പിൽ സി എച് മുഹമ്മദ് കോയ സാംസ്‌കാരിക നിലയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നേരത്തെയുള്ള രോഗനിർണയം ഫലപ്രദമായ ചികിത്സക്കും അതുവഴി നിരവധി ജീവൻ രക്ഷിക്കുവാനും കഴിയുമെന്നതിനാൽ സൗജന്യ രോഗനിർണയ മുഴുവൻ ആളുകളും ഉപയോഗപ്പെടുത്തണമെന്നും സംഘാടകർ അറിയിച്ചു..
ബന്ധപ്പെടേണ്ട നമ്പർ :- 9745471313, 9846597324, 9562173140.