തൊഴിൽ സഭ: മയ്യിൽ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി


മയ്യിൽ:-
 മയ്യിൽ ഗ്രാമ പഞ്ചായത്ത് തല തൊഴിൽ സഭയുടെ ഉദ്ഘാടനം വൈസ് പ്രസിഡൻ്റ് ഏ.ടി.രാമചന്ദ്രൻ വേളം വായനശാലയിൽ നിർവ്വഹിച്ചു.

 ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജിനി അധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് മെമ്പർ രേഷ്മ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ അജിത.എം വി,രവി മാണിക്കോത്ത്, മെമ്പർ ബിജു കെ., കുടുംബശ്രീ ചെയർ പേഴ്സൺ രതി. വി.പി., ബ്ലോക്ക് കോ.ഓഡിനേറ്റർ രവി നമ്പ്രം എന്നിവർ സംസാരിച്ചു.

 അസി.സെക്രട്ടരി രജീഷ് സ്വാഗതവും കമ്മ്യൂണിറ്റി അംബാസിഡർ രേഷ്മ. എം.വി. നന്ദിയും പറഞ്ഞു. വനിതാ സംരംഭക ശ്രീമതി. നിഹിത - അലിഫ് കൂട്ടായ്മ - അനുഭവ വിവരണം നടത്തി. വ്യവസായ ഇന്റേൺ ശ്രീരാഗ് , സി.ആർ.പി. രേഷ്മ, എം.ഇ.സി. രജനി, ടെക്കനിക്കൽ അസിസ്റ്റന്റ് നിതിൻ ,ലീഡ് ഭവിത. യു. വാർഡ് മെമ്പർമാരായ കെ.ബിജു, സന്ധ്യ , സി. ഡി.എസ്സ് ചെയർ പേഴ്സൺ രതി. വി.പി. എന്നിവർ വിവിധ ഗ്രൂപ്പുകൾക്ക് നേതൃത്വം നല്കി.

Previous Post Next Post