എട്ടേയാര്‍- കൊളോളം റോഡ് ആക്ഷന്‍ കമ്മിറ്റി വാഹന പ്രചരണ റാലി സംഘടിപ്പിച്ചു




കുറ്റ്യാട്ടൂർ:-എഴുപത് വര്‍ഷത്തിലേറെ പഴക്കമുള്ള എട്ടേയാര്‍- കൊളോളം റോഡ് നവീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ എട്ടേയാറില്‍ നിന്നും കൊളോളത്തേക്ക് വാഹന പ്രചരണ റാലി സംഘടിപ്പിച്ചു.

ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി കെ പത്മനാഭന്‍ മാസ്റ്റര്‍, കണ്‍വീനര്‍ പി.പി കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗോഫ് ചെയ്തു. ചെയര്‍മാന്‍ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. ഇരുചക്ര വാഹനങ്ങള്‍ അടക്കം നൂറോളം വാഹങ്ങള്‍ വാഹന റാലിയില്‍ പങ്കെടുത്തു.

പ്രതിഷേധ സൂചകമായി പാളവണ്ടി വലിക്കല്‍, കരിക്കിന്‍ തൊണ്ട് വണ്ടി ഓടിക്കല്‍ എന്നിവയും നടന്നു. കാരാറമ്പിൽ നടന്ന സമാപന പൊതുയോഗം കെ പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.പി കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സജീവ് അരിയേരി, കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.

Previous Post Next Post