കൊളച്ചേരി:- തളിപ്പറമ്പ് മണ്ഡലം എം.എൽ.എ എം. വി ഗോവിന്ദൻ മാസ്റ്റർ നടപ്പാക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിന് കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള ടീമിന് ഗ്രാമപഞ്ചായത്ത് നൽകുന്ന ജേഴ്സി പ്രകാശനം ചെയ്തു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൽ മജീദ് ജേഴ്സി കൈമാറി. വൈസ് പ്രസിഡന്റ് സജിമ , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽസലാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ.വി അസ്മ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ബാലസുബ്രഹ്മണ്യൻ , മെമ്പർമാരായ കെ.അഷറഫ്, പ്രിയേഷ്,സീമ, ഇ.കെ അജിത,വി. വി ഗീത തുടങ്ങിയവർ നേതൃത്വം നൽകി.