യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി ഫുട്ബോൾ ലോകകപ്പ് വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു

 


കുറ്റ്യാട്ടൂർ:-ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ലോകകപ്പ് വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു. ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച റാലി പള്ളിയത്ത് അവസാനിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തംഗം യൂസുഫ് പാലക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, വി പദ്മനാഭൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ടുമാരായ സത്യൻ കെ, സതീശൻ പി.വി, ഷിജു ആലക്കാടൻ, നൗഫൽ ചെറുവത്തല, രത്നരാജ് മാണിയൂർ, വി.വി സനൂപ് എന്നിവർ നേതൃത്വം നൽകി.



Previous Post Next Post