കണ്ണൂർ - കേരളത്തിലെ 164സമുദായത്തിലെ അധിദരിദ്രരുടെ സ്വപ്ന സാഫല്യമാണ് ഇന്ന് പുറപ്പെടുവിച്ച മുന്നോക്ക സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീം കോടതിയുടെ നിർണായക വിധിയെന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ.
തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ 10% സാമ്പത്തിക സംവരണം നടപ്പിലായ മുതൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏക ആശ്രയമായിരുന്നു മൂന്നു വർഷമായി ലഭിച്ചു കൊണ്ടിരുന്ന സംവരണം . പ്രസ്തുത സംവരണം നടപ്പിലാക്കാൻ ആർജ്ജവം കാണിച്ച സുപ്രീം കോടതിയെയും ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിനെയെയും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും സഹർഷം സ്വാഗതം ചെയ്യുന്നതായി അദ്ധേഹം പറഞ്ഞു.