കുറ്റ്യാട്ടൂർ:-പഴശ്ശി എ എൽ പി സ്കൂളിൽ ക്ലാസിലൊരു വിഭവസമൃദ്ധമായ ഊണൊരുക്കി ക്ലാസധ്യാപികയും വിദ്യാർത്ഥികളും
ഇന്ന് ഉച്ചയ്ക്ക് കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ പാചകം ചെയ്ത വിഭവങ്ങൾ പാചകക്കുറിപ്പോടെ സ്കൂളിലെത്തിക്കുകയായിരുന്നു.
നാലാം തരത്തിലെമലയാള പാഠ പുസ്തകത്തിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി നടന്ന പ്രസ്തുത പരിപാടിയിൽ കുഞ്ചൻ നമ്പ്യാരുടെ ഊണിന്റെ മേളം എന്ന പദ്യഭാഗം ചൊല്ലിയായിരുന്നു തുടക്കം.
ഹെഡ്മിസ്ട്രസ്സ് കെ പി രേണുക . ക്ലാസധ്യാപിക ഗീതാ ബായ് , സീനിയർ അസിസ്റ്റന്റ് സാവിത്രി ടീച്ചർ ഇവർ സംസാരിച്ചു. രക്ഷിതാക്കൾ കുട്ടികൾക്ക് വിളമ്പി ക്കൊടുക്കാനെത്തി. പഴം, പപ്പടം, അച്ചാർ പച്ചടി, ഓലൻ സാമ്പാർ തുടങ്ങി ഒട്ടേറെ കറികളുണ്ടായിരുന്നു. ഇത്രയേറെ പച്ചക്കറി ഉപയോഗിച്ച് ഉണ്ടാക്കിയ നാടൻകറികൾ കൂട്ടികൾക്ക് ഇടയിൽ പുതിയ അനുഭവമായി