ചേലേരി എയുപി സ്‌കൂളിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

 



ചേലരി:- ലോകകപ്പിനൊപ്പം സോക്കര്‍ ആവേശം വാനോളമെത്തിച്ച് ചേലേരി എയുപി സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍,ണമെന്റിന് തുടക്കം. സ്‌കൂള്‍ മൈതാനത്ത് വിദ്യാര്‍ഥികള്‍ വ്യത്യസ്ത ടീമുകളിലായി മാറ്റുരക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രധാനാധ്യാപിക സികെ പുഷ്പലത പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. അജിത ടീച്ചര്‍, സനൂപ്, കലേഷ് താരങ്ങളെ പരിചയപ്പെട്ടു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തുന്ന ടൂര്‍ണമെന്റില്‍ ഇരുപതോളം ടീമുകളാണ് കിരീടത്തിനായി മൈതാനത്തിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ തുല്യശക്തികളായ ചാമ്പ്യന്‍സ് എഫ്‌സി അഞ്ച് സി യും ടീം ടെംപസ്റ്റ് ആറ് സി യും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ഗോള്‍ നേടാനായില്ല. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ടീം ടെംപസ്റ്റാണ് ഒടുവില്‍ വിജയക്കൊടി പാറിച്ചത്.



Previous Post Next Post