കണ്ണൂർ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാരചനയിലും അറബിക് അടിക്കുറിപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം നേടി എളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.
അറബിക് കഥാ രചനയിൽ ഫാത്തിമ റംന പി.കെയും, അറബിക് അടിക്കുറിപ്പ് മത്സരത്തിൽ ഫാത്തിമ ശസ്മിൻ ഒ.വി യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.