കരിങ്കൽക്കുഴി :- ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് തല സർഗോത്സവം സംഘടിപ്പിച്ചു.നണിയൂർ സ്കൂളിൽ വച്ച് നടന്ന പരിപാടി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
മേഖല കൺവീനർ ഇ.പി.ജയരാജൻ സ്വാഗതം പറഞ്ഞു. താലൂക്ക് കമ്മിറ്റി മെമ്പർ കെ.വി.ശശീന്ദ്രൻ അധ്യക്ഷനായി.താലൂക്ക് കമ്മിറ്റി മെമ്പർ വിനോദ് തായക്കര ആശംസ അർപ്പിച്ചു. മേഖല കമ്മിറ്റി മെമ്പർ കെ.സന്തോഷ് നന്ദി പറഞ്ഞു.വിവിധ കലാപരിപാടികൾ അരങ്ങേറി.