മയ്യിൽ എൻഎസ്എസ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും വാർഷിക ആഘോഷവും നടന്നു

 


മയ്യിൽ :- മയ്യിൽ എൻഎസ്എസ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും വാർഷിക ആഘോഷവും നടന്നു . മയ്യിൽ വേളം കാർത്തിക ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 NSS കരയോഗം മയ്യിൽ പ്രസിഡണ്ട് ശ്രീ ദിവാകരൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ A K ബാലൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി K T പത്മനാഭൻ നമ്പ്യാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 

SSLC, Plus two വിഭാഗത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 80 വയസ്സ് തികഞ്ഞ മുതിർന്ന മെമ്പർമാരായ K C ഉണ്ണികൃഷ്ണൻ നമ്പ്യാർ, M P ബാലകൃഷ്ണൻ നമ്പ്യാർ, O K ഗംഗാധരൻ നമ്പ്യാർ, എന്നിവരെ ആദരിച്ചു . വനിതാ സ്വയം സഹായ സംഘം തിരുവാതിര അവതരിപ്പിച്ചു. യൂനിയൻ സെക്ര : ജയപ്രകാശ്, T V രാധാകൃഷ്ണൻ നമ്പ്യാർ,ജനാർദ്ദനൻ നമ്പ്യാർ, M V കുഞ്ഞിരാമൻ നമ്പ്യാർ, K.P. ഭാർഗവിയമ്മ, K P ചന്ദ്രശേഖരൻ നമ്പ്യാർ  എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. 

👆മയ്യിൽ എൻഎസ്എസ് കരയോഗത്തിൻ്റെ  വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടന്ന തിരുവാതിര കളി👆

Previous Post Next Post