കെയർ ഹെൽത്ത് ഇൻഷൂറൻസിന്റെ ഡിസ്ട്രിബ്യൂട്ടേഴ്സ് മീറ്റ് കണ്ണൂരിൽ നടന്നു


കണ്ണൂർ :- 
കെയർ ഹെൽത്ത് ഇൻഷുറൻസ് ഇന്ത്യയിലെ മുൻനിര ഹെൽത്ത് ഇൻഷൂറൻസ് സ്ഥാപനമാണ്. റെലിഗേർ എന്റർപ്രൈസസ്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക്, ആന്ദ്രാ ബാങ്ക്,  എന്നിവയുടെ സംയുക്ത സംരംഭമായ കെയർ ഹെൽത്ത് ഇൻഷൂറൻസ് പത്തുവർഷമായി ഹെൽത്ത് ഇൻഷൂറൻസ് മേഖലയിൽ വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് .കേരളം, തമിഴ്നാട്, കർണാടകം എന്നിവ ഉൾപ്പെടുന്ന സൗത്ത് സോൺ ഹെഡ് ശ്രീജിത്ത് കോട്ടായി ഡിസ്ട്രിബ്യൂട്ടേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.  

യൂണിയൻ ബാങ്ക്   ബേങ്കാ ചാനൽ ഹെഡ് ആൻറണി, ഏരിയ ഹെഡ് രത്നകുമാർ , കണ്ണൂർ ബ്രാഞ്ച് മാനേജർ നിസ്മയി തുടങ്ങി നൂറിലധികം ഡിസ്റ്റിബ്യൂട്ടർമാരും മീറ്റിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച ഡിസ്ട്രിബ്യൂട്ടർമാരെ ചടങ്ങിൽ അനുമോദിച്ചു. കെയർ സുപ്രീം എന്ന പുതിയ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്റെ  ലോഞ്ചിങ് ഏരിയ ഹെഡ് രത്നകുമാർ നിർവഹിച്ചു. മറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന്  തികച്ചും വ്യത്യസ്തമായ ഒരു പ്ലാനാണ് കെയർ സുപ്രീം. ഉപഭോക്താക്കൾക്ക് വൻ നേട്ടമാണ് ഈ പ്ലാനിലൂടെ കൈവരിക്കാൻ കഴിയുക എന്ന് രത്‌നകുമാർ പറഞ്ഞു.

പുതിയ സ്കീമിനെ കുറിച്ച് അറിയാൻ 9961994444 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Previous Post Next Post