ചേലേരി ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ആരാധന മഹോത്സവവും ഡിസംബർ 12 മുതൽ

 




ചേലേരി :- ചേലേരി ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ആരാധന മഹോത്സവവും ഡിസംബർ 12 മുതൽ 25 വരെ നടക്കും.സപ്താഹയജ്ഞത്തിന് തരണനെല്ലൂർ തെക്കിനിയേടത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടു് കാർമികത്വം വഹിക്കും.

12 ന് വൈകിട്ട് 4ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, 7ന് സപ്താഹ യജ്ഞാചാര്യൻ പ്രൊഫ. ശബരീനാഥ് ദേവപ്രിയ (പത്തനംതിട്ട)യുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം  പ്രശസ്ത പ്രകൃതി വന്യ ജീവി സംരക്ഷകൻ ശ്രീ.വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ.പി.നന്ദ കുമാറിന് ഉദ്ഘാടന വേദിയിൽ സ്വീകരണം നൽകും.

Previous Post Next Post