"പെരുമാച്ചേരി എ യു പി സ്കൂൾ സർക്കാർ ഏറ്റെടുക്കുക" ജനകീയ കൺവെൻഷൻ ഡിസംബർ 20ന്


പെരുമാച്ചേരി :- 
പെരുമാച്ചേരി എയുപി സ്കൂളിൻ്റെ നിയന്ത്രണം ഗവൺമെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പിടിഎ, സ്കൂൾവികസന സമിതി, സ്റ്റാഫ്, രക്ഷിതാക്കൾ, നാട്ടുകാർ, വിവിധ രാഷ്ട്രീയപാർട്ടികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള ജനകീയ കൺവെൻഷൻ 2022 ഡിസംബർ 20 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പെരുമാച്ചേരി എ യു പി സ്കൂളിൽ വെച്ച് ചേരുന്നു.

സ്കൂൾ മാനേജ്മെന്റിന്റേയും സ്ഥലത്തിന്റെയും കെട്ടിട ഉടമകളുടെയും  തർക്കത്തിന്റെ ഫലമായി  മാനേജർ ഇല്ലാത്തതിനാൽ  അധ്യാപകനിയമനങ്ങൾ  അംഗീകരിക്കാത്ത അവസ്ഥയും, ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും സ്കൂളിൽ  നിലനിൽക്കുന്നതായി പിടിഎ യും ജനകീയ സമിതിയും ആരോപിക്കുന്നു. 

 നിലവിലെ മാനേജരുടെ മരണശേഷം പുതിയ മാനേജരുടെ  നിയമനം നടക്കാത്തതാണ്  നിലവിലുള്ള പ്രതിസന്ധിക്ക് കാരണം. 

 ഇരുവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നിരവധി അനുരഞ്ജന ചർച്ചകൾ സംഘടിപ്പിച്ചെങ്കിലും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിവിടെ ഉള്ളത്.. മാനേജർ ഇല്ലാതെ നടന്ന അധ്യാപകനിയമനങ്ങൾ ഒന്നും അംഗീകാരമാവാത്തതും പ്രശ്നങ്ങൾ ഗുരുതരമാക്കി.

 ഈ പ്രശ്നങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായും സ്കൂളിലെ നിയന്ത്രണം ഗവൺമെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഡിസംബർ 20ന് നടക്കുന്ന ജനകീയ കൺവെൻഷൻ.



Previous Post Next Post