ചേലേരി : വാദി രിഫാഈ എഡ്യുക്കേഷണൽ സെന്റർ ചേലേരിയുടെ രിഫാഈ റാത്തീബ് ഗ്രാന്റ് ജൽസ ഡിസംബർ 22 , 23 തീയ്യതികളിൽ നടക്കും.
വ്യാഴാഴ്ച രാത്രി 7 മണിക്ക് രിഫാഈ ഗ്രാന്റ് ദഫ് റാത്തീബിന് ഖൽഫ അബ്ദുറഷീദ് ദാരിമിയും ഖൽഫ കെ. വി ഇബ്രാഹിം നേതൃത്വം നൽകും. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കരയുടെ നേതൃത്വത്തിൽ സമാപന കൂട്ടു പ്രാർത്ഥന നടക്കും.
വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഖമറുദ്ദീൻ അൻവരിയുടെയും സഖാഫി കൊടകിന്റെയും നേതൃത്വത്തിൽ രിഫാഈ മൗലിദ് , ബുർദ മജ്‌ലിസ്, രിഫാഈ മലാ ആലാപനം എന്നിവ നടക്കും.