മലപ്പട്ടത്ത് റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് മൂന്നര ക്വിന്റൽ റബ്ബർ ഷീറ്റ് കത്തി നശിച്ചു


ശ്രീകണ്ഠപുരം: മലപ്പട്ടത്ത് റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് മൂന്നര ക്വിന്റൽ റബർ ഷീറ്റ് കത്തി നശിച്ചു. മലപ്പട്ടം പടപ്പക്കരിയിലെ ടി.കെ സജേഷ് കുമാറിന്റെ റബ്ബർ പുകപ്പുരയാണ് അഗ്നിക്കിരയായത്. വീട്ടുമുറ്റത്തിന് സമീപത്തെ പുകപ്പുരയിൽ നിന്ന് പുകയുയരുന്നത് കണ്ട് വീട്ടുകാർ തുറന്നപ്പോഴേക്കും റബ്ബർ ഷീറ്റുകൾ പൂർണമായും കത്ത് നശിച്ചിരുന്നു.വാതിൽ ഉൾപ്പെടെ പൂർണ്ണമായും കത്തി നശിച്ചു.അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Previous Post Next Post