ധാർമികതയുടെ സംരക്ഷണം വെല്ലുവിളിയായി ഏറ്റെടുക്കണം: അഡ്വ: ടി.സിദ്ദീഖ് എം.എൽ.എ

 


കണ്ണാടിപ്പറമ്പ്: ധാർമികതയിൽ നിന്ന് വ്യതിചലിച്ചു പോയ സാമൂഹിക സൃഷ്ടിപ്പിന് നേതൃത്വം നൽകുന്ന ആജ്ഞകളും ഉത്തരവുകളുമാണ് പുതിയ കാലത്തെ വെല്ലുവിളിയെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ പ്രസ്താവിച്ചു. മതത്തിൻ്റെയും ധാർമികതയുടെയും പിൻബലമുള്ള ആധുനിക ഭൗതിക വിദ്യാഭ്യാസം നല്ല പൗരൻമാരെയാണ് വാർത്തെടുക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് മൂന്നാം സനദ് ദാന വാർഷിക പ്രഭാഷണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഹസനാത്ത് അൽ ഉസ്റ: കുടുംബ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഫിള് അബ്ദുല്ല ഫൈസി പ്രാർഥന നടത്തി. ഹാഫിള് റബീഹ് ഖിറാഅത്ത് നാത്തി.അബ്ദുറഹ്മാൻ കല്ലായി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ സംഗമ സന്ദേശം നൽകി. 

റാഷിദ് ഗസ്സാലി, ഇഖ്ബാൽ വാഫി വിഷയാവതരണം നടത്തി.അബ്ദുല്ല ബനിയാസ്, കെ.എസ് മുഹമ്മദലി ഹാജി, എ.ടി സ്തഫ ഹാജി, അനസ് ഹുദവി സംബന്ധിച്ചു.മുവ്വായിരത്തോളം ഹസനാത്ത് കുടുംബ സഹകാരികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത വേദിയിൽ സയ്യിദ് ഉമർകോയ തങ്ങൾ സമാപന പ്രാർഥന നിർവഹിച്ചു. വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി സ്വാഗതവും ഡോ. താജുദ്ദീൻ വാഫി നന്ദിയും പറഞ്ഞു.

Previous Post Next Post