കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ തൊഴിൽ സഭകൾ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാളിലും കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും വെച്ച് സംഘടിപ്പിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന തൊഴിൽസഭ, തൊഴിൽസഭ ചെയർപേഴ്സൺസ് എം.സജിമയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന തൊഴിൽസഭ തൊഴിൽ സഭാ ചെയർപേഴ്സൺ അസ്മ കെ.വിയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം നിർവഹിച്ചു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ. ഷിഫിലുദ്ദീൻ സ്വാഗതം പറഞ്ഞു.