സ്നേഹ സംഗമവും വിജ്ഞാന വിരുന്നും നാളെ പള്ളിപ്പറമ്പ് ഹിദായത്തു സ്വിബ് യാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ

 



പള്ളിപ്പറമ്പ് : - രക്ഷിതാക്കളുടെയും നാട്ടുകാരുടെയും  സ്നേഹ സംഗമവും വിജ്ഞാന  വിരുന്നും തിങ്കളാഴ്ച 6 മണിക്ക്  ഹിദായത്തു സ്വിബ് യാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  വെച്ച് നടക്കും. സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. D. H. I. C ജനറൽ സെക്രട്ടറി ജനാബ്, കെ.എൻ മുസ്തഫ അദ്ധ്യക്ഷതവഹിക്കും.ഫാമിലി കൗൺസിലിങ്, പാരന്റിങ് ക്ലാസുകൾ വിദ്യാർത്ഥികൾക്കുള്ള  അവാർഡ് വിതരണം എന്നിവ നടക്കും.

വാർഡ് മെമ്പർ അഷ്റഫ്.കെ, പോക്കർ ഹാജി പള്ളിപ്പറമ്പ്, ഈസ പള്ളിപ്പറമ്പ് തുടങ്ങിയവർ മൊമെന്റോ വിതരണം ചെയ്യും. ഖാലിദ് ഹാജി കമ്പിൽ, എൻ.എൻ ശരീഫ് മാസ്റ്റർ  തുടങ്ങിയവർ ക്യാഷ് അവാർഡ് ദാനവും മൊയ്തു ഹാജി പള്ളിപ്പറമ്പ്, ഷൗക്കത്തലി പള്ളിപ്പറമ്പ് തുടങ്ങിയവർ സർട്ടിഫിക്കറ്റ് വിതരണവും നടത്തും.മൊയ്തീൻ ഹാജി കമ്പിൽ വിശിഷ്ടാതിഥികളെ ആദരിക്കും. മുനീർ ഹുദവി വിളയിൽ, ഇസ്സുദ്ധീൻ മൗലവി പൊതുവാച്ചേരി തുടങ്ങിയവർ വിഷയാവതരണം നടത്തും.

Previous Post Next Post