പുല്ലൂപ്പിയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി ചെങ്ങിനക്കണ്ടിയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ തേനീച്ചക്കൂട് ഇളകിയാണ് മദ്റസ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. വിദ്യാർഥികൾക്കു പുറമെ നാട്ടുകാരെയും തേനീച്ച ആക്രമിച്ചിട്ടുണ്ട്. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതായും ഉടൻ തന്നെ തേനീച്ചയെ നീക്കം ചെയ്യുമെന്നും കെ.വി അറിയിച്ചു.