കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള സമാപിച്ചു

 



കുറ്റ്യാട്ടൂർ: -കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി ജനകീയാസൂത്രണം 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റ്യാട്ടൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും സ്നേഹതീരം ബഡ്സ് സ്കൂളിലുമായി നടന്ന ഭിന്നശേഷി കലാ-കായിക മേള സമാപിച്ചു. ഓട്ടം, സോഫ്റ്റ് ബോൾ ത്രോ, മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ, ലളിതഗാനം, സിനിമാഗാനം, നാടോടി നൃത്തം, ഒപ്പന, നാടൻ പാട്ട്, കഥാപ്രസംഗം, പ്രഛന്നവേഷം തുടങ്ങിയവ വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി.

ഉദ്ഘാടനവും കലാമേളയിലെ വിജയികൾക്ക് ഉള്ള സമ്മാനദാനവും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് നിജിലേഷ് സി അദ്ധ്യക്ഷത വഹിച്ചു. സി. ഡി.എസ് സൂപ്പർവൈസർ ഷൈമ പി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ പ്രകാശൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു മുകുന്ദൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സി അനിത, എന്നിവർ ആശംസയും നേർന്ന് സംസാരിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത നന്ദി രേഖപ്പെടുത്തി.

Previous Post Next Post