തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാഘോഷം നടത്തി

 




കമ്പിൽ:-സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാഘോഷം നടത്തി. ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി  സ്കൂളുകളിൽ ചിത്രരചന മത്സരങ്ങൾ നടത്തിയിരുന്നു. കൂടാതെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിലും ബി ആർ സി പ്രവർത്തകരുടെ വീടുകളിലും സ്നേഹദീപം തെളിയിക്കുകയും ചെയ്തു.  ഇന്ന് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൊളച്ചേരി പഞ്ചായത്ത് അംഗങ്ങളും ബി ആർ സി പ്രവർത്തകരും  ചേർന്ന് കൊളച്ചേരി പഞ്ചായത്ത് സംസ്കാരിക നിലയത്തിലേക്ക്  വിളംബര ജാഥ നടത്തി. 

വർണ്ണാഭമായ ഘോഷയാത്ര കണ്ടു നിന്നവരിൽ വ്യത്യസ്തമായ അനുഭവമായി മാറി .ശേഷം സാംസ്കാരിക നിലയത്തിൽ ബിഗ് ക്യാൻവാസ് ചിത്ര രചനയും പ്രദർശനവും നടത്തുകയുണ്ടായി. മയ്യിൽ സ്കൂൾ വിദ്യാർത്ഥിയായ ആകാശ് സുനിൽ ബിഗ് ക്യാൻവാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവം അവതരിപ്പിച്ച ഗാനവിരുന്നും നടന്നു. ശേഷം കുട്ടികളുടെ കലാപരിപാടികളും നടന്നു. 

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  സജ്മ എം ചടങ്ങിന് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സൗത്ത് ബിപിസി ഗോവിന്ദൻ എടാടത്തിൽ കൊളച്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.കെ ബാലസുബ്രഹ്മണ്യം  വാർഡ് മെമ്പർമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ധന്യ എം ഹരിദാസൻ എം കെ എന്നിവരും സംസാരിച്ചു.



Previous Post Next Post