പാമ്പുരുത്തി: - പാമ്പുരുത്തി ശാഖ മുസ്ലിം ലീഗിന്റെ രണ്ടു ദിവസ സമ്മേളനം ആരംഭിച്ചു.ഇന്നലെ നടന്ന വനിതാ സംഗമം ജില്ലാ പഞ്ചായത്തു അംഗം കെ.താഹിറയുടെ അധ്യക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെയ്തു. ഫാസില.കെസി സ്വഗതവും ടിപി.സുമീറ നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കമ്മാരായ എം.മമ്മു മാസ്റ്റർ, എം.അബ്‌ദുൽ അസീസ്,അമീർ ദാരിമി,മുസ്തഫ ഹാജി,ആദം ഗുരുക്കൾ,കെപി മുഹമ്മദ് കുഞ്ഞി,കെപി അബ്ദുൽ സലാം,കെസി മുഹമ്മദ് കുഞ്ഞി,എന്നിവർ നേത്രത്വം നൽകി.
രാത്രി നടന്ന പ്രതിനിധി സമ്മേളനം എം.മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ എം.മമ്മു മാസ്റ്റർ ഉത്‌ഘാടനം ചെയ്തു..പരിപാടിയിൽ അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി.
എം അമീർ ദാരിമി സ്വാഗതവും.കെപി മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.